08:32pm 09 November 2026
NEWS
ലഹരി വിരുദ്ധ കഥാജാഥ
08/06/2025  06:47 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
ലഹരി വിരുദ്ധ കഥാജാഥ

കൊച്ചി: സ്റ്റേജ് ആര്‍ട്ടിസ്റ്റ്സ് & വര്‍ക്കേഴ്സ് അസോസിയേഷന്‍ ഓഫ് കേരള -സവാക് എറണാകുളം ജില്ലാകമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ലഹരിക്കെതിരെയുള്ള കലാജാഥയുടെ ഉദ്ഘാടനം നടന്നു. മാടവന ജംഗ്ഷനില്‍ ഞായറാഴ്ച രാവിലെ ജില്ലാ പ്രസിഡന്‍റ് വിജയന്‍ മാവുങ്കലിന്‍റെ അദ്ധ്യക്ഷതയില്‍ നടന്ന യോഗത്തില്‍ കുമ്പളം പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ.എസ്. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.സംസ്ഥാന പ്രസിഡന്‍റ് ജി.കെ.പിള്ള തെക്കേടത്ത് ലഹരിവിരുദ്ധ സന്ദേശം നല്കി സംസാരിച്ച് പ്രതിജ്ഞ ചൊല്ലി.ജില്ലാ സെക്രട്ടറി ഇടക്കൊച്ചി സലിംകുമാര്‍ സ്വാഗതവും കാര്‍ത്തികേയന്‍ പനങ്ങാട് കൃതജ്ഞതയും പറഞ്ഞു.തുടര്‍ന്ന് ലഹരിക്കെതിരെയുള്ള സംഘഗാനം,തെരുവ് നാടകം എന്നിവ അരങ്ങേറി. തുടര്‍ന്ന് കുമ്പളം, നെട്ടൂർ, തൃപ്പൂണിത്തുറ, വൈറ്റില, തോപ്പുംപടി,പള്ളുരുത്തി കച്ചേരിപ്പടി എന്നിവിടങ്ങളില്‍ ബോധവല്കരണ യോഗങ്ങളും കലാപരിപാടികളും അവതരിപ്പിച്ചു.വിവിധയിടങ്ങളില്‍ എന്‍.പി.മുരളീധരന്‍,പി.എം.അജിത സുകുമാരന്‍,സഞ്ജയ്കുമാര്‍പി.എം,കെ.എസ്.ഗിരിജാവല്ലഭന്‍,എ.എസ്.മിറാജ്,റിയാസ്.കെ.മുഹമ്മദ്,ടൈറ്റസ് നെട്ടൂര്‍,എ.ആര്‍.പ്രസാദ്,പി.കെ.പ്രദീപന്‍,രമ സന്തോഷ്,എ.എല്‍. യേശുദാസ്,നിഖില്‍ പള്ളുരുത്തി,കെ.ആര്‍.വിജയകുമാര്‍,പീറ്റര്‍ ജോസ്,സാജന്‍ പള്ളുരുത്തി,കെ.എം.ധര്‍മ്മന്‍,പി.വി.പീറ്റര്‍,കെ.സി.ധര്‍മ്മന്‍,റോസറി ബാബു,തമ്മനം ബാബു എന്നിവര്‍ സംസാരിച്ചു.തോപ്പുംപടിയില്‍ തല്‍സമയ ചിത്രരചനയും നടന്നു.മാടവനയില്‍ കെ.എസ്.രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യുന്ധു.ഇടക്കൊച്ചി സലിംകുമാര്‍,പ്രദീപ് പനങ്ങാട് ,വിജയന്‍ മാവുങ്കല്‍ ,ജി.കെ.പിള്ള തെക്കേടത്ത് സമീപം. തെരുവ് നാടകം "നരകം തേടുന്നവരി"ല്‍നിന്ന്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img